വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ജലമേഖലയിലെ പ്രമുഖ പ്രഫഷണൽ സംഘടനയായ അമേരിക്കൻ വാട്ടർ വർക്സ് അസോസിയേഷന്റെ (AWWA) ഒഹായോ സെക്ഷൻ നൽകുന്ന “Technical Program Award - Best Presentation at an Annual Conference” പുരസ്കാരം മലയാളിയായ അഭിഷേക് വി. നായർക്ക് ലഭിച്ചു.
2025-ൽ ക്ലീവ്ലൻഡിൽ നടന്ന One Water Conference-ൽ അവതരിപ്പിച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എന്ന സാങ്കേതിക അവതരണത്തിനാണ് അംഗീകാരം.
Brian Yates-നൊപ്പമാണ് അഭിഷേക് പുരസ്കാരം പങ്കിടുന്നത്.
പരിസ്ഥിതിയിലും കുടിവെള്ള സ്രോതസുകളിലും ദീർഘകാലം നിലനിൽക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്നറിയപ്പെടുന്ന ‘Forever Chemicals’ നശിപ്പിക്കുന്നതിനുള്ള വിവിധ നൂതന സാങ്കേതികവിദ്യകളെ വിലയിരുത്തുന്നതായിരുന്നു അവതരണത്തിന്റെ പ്രമേയം.
2025 One Water Conference-ലേക്ക് ലഭിച്ച ഏകദേശം 270 abstracts-ൽ നിന്ന് 86 അവതരണങ്ങളാണ് peer-review നടപടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. അവയിൽ ഉൾപ്പെട്ട അഭിഷേകിന്റെ അവതരണത്തിനാണ് പിന്നീട് Ohio Section AWWA Technical Program Committee-യുടെ അംഗീകാരമായി മികച്ച അവതരണത്തിനുള്ള പുരസ്കാരം ലഭിച്ചത്.
നിലവിൽ അമേരിക്കയിലെ ഒഹായോയിൽ ജല-മലിനജല മേഖലയിലെ എൻജിനിയറായി പ്രവർത്തിക്കുന്ന അഭിഷേക്, ജലവിതരണം, ജലശുദ്ധീകരണം, മലിനജല ശുദ്ധീകരണം, PFAS തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സാങ്കേതിക പഠനങ്ങളിലും സജീവമാണ്. സിവിൽ എൻജിനിയറിംഗിൽ ബിരുദവും മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുള്ള അഭിഷേകിന് എൻജിനിയറിംഗ് മേഖലയിൽ ഏകദേശം ഒൻപത് വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.
ഓഗസ്റ്റ് 19-ന് സിൻസിനാറ്റിയിൽ നടന്ന One Water Conference-ലെ OAWWA Member Appreciation Luncheon-ൽ പുരസ്കാരം സമ്മാനിച്ചത്.